സെയിൽസ് ടാക്സ് വിജ്ഞാന മാസിക
സെയിൽസ് ടാക്സ് വോയിസ് മാസിക കാറ്റഗറി ഭേദമന്യേ രാഷ്ട്രീയ ഭേദമന്യേ വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാരുടെയും അവരുടെ സംഘടനയായ കേരള സ്റ്റേറ്റ് കാർഷികാദായനികുതി – വില്പനനികുതി ഡിപ്പാർട്ട്മെന്റൽ സ്റ്റാഫ് അസോസിയേഷന്റെയും ശബ്ദമായിട്ടാണ് തുടക്കം. അതും 33 വർഷങ്ങൾക്കു മുൻപ് 1990-ൽ , പിന്നീട് കാർഷികാദായനികുതി ഏതാണ്ട് ഇല്ലാതാക്കി. വില്പന നികുതിയ്ക്ക് രൂപഭേദങ്ങൾ വരുത്തി വാല്യൂ ആഡഡ് ടാക്‌സാക്കി. ഏറ്റവും ഒടുവിൽ ഒരേ ഒരു ഇന്ത്യ – ഒരൊറ്റ നികുതി എന്ന മുദ്രവാക്യം ഉയർത്തി ചരക്കു സേവന നികുതി വന്നു. സംഘടനയുടെയും മാസികയുടെയും നിലപാടുകളിലും ഈ കാലഘട്ടത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു…
33 വർഷങ്ങൾ പിന്നിടുന്ന സെയിൽസ് ടാക്സ് വോയിസ് മാസികയിൽ തുടക്കം മുതൽ അതിന്റെ പിന്നണി പ്രവർത്തകർ എന്നെ ഏല്പിച്ച ചുമതലയും ഉത്തരവാദിത്വവും ഇന്നും സന്തോഷത്തോടെ തുടരുകയാണ്. വില്പനനികുതി, വാറ്റ്, ചരക്കുസേവനനികുതി, നിയമങ്ങളിലും, ചട്ടങ്ങളിലും വ്യാപാരികൾക്കും, പൊതുജനങ്ങൾക്കുമുള്ള ആശങ്കകളും സംശയങ്ങളും പരാതികളും കേൾക്കുകയും ചർച്ചചെയ്യുകയും വ്യാഖ്യാനങ്ങളിലൂടെയും, നിഗമങ്ങളിലൂടെയും, അവയ്ക്കു വ്യക്തത വരുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് പലപ്പോഴും ദുഷ്കരമാണെങ്കിലും ഏതാണ്ട് തൃപ്തികരമായ രീതിയിൽ ആ ദൗത്യം പൂർത്തിയാക്കാനാകുന്നുവെന്ന് എനിക്ക് സംതൃപ്തിയുണ്ട്.
ഒരുകാലത്തു ഡിപ്പാർട്ട്മെന്റ് ജീവനക്കാരുടെ നാവായിരുന്നു സെയിൽസ് ടാക്സ് വോയിസ്. അതുകൊണ്ടു തന്നെ ഒരു കാലഘട്ടത്തിൽ നികുതിദായകരും നികുതി പിരിക്കുന്ന ഉദ്യോഗസ്ഥന്മാരും തമ്മിലുണ്ടായ സംഘർഷങ്ങളുടെ നാളുകളിൽ മാസികയ്ക്ക് ഒരു ഭാഗത്തു ഉറച്ചു നിൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇന്ന് നികുതി ദായകരും അവരുടെ സംഘടനകളും ഉദ്യോഗസ്ഥരും മാസികയുടെ അണിയറ പ്രവർത്തകരും ഒത്തൊരുമിച്ചു മുന്നോട്ടു പോകുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ആ ഒത്തൊരുമയിലൂടെയുണ്ടായ വളർച്ചയുടെ ഭാഗമായിട്ടാണ് ഓൺലൈൻ പ്രസിദ്ധീകരണമായിട്ടു കൂടി ആരംഭിക്കുന്നതിന് മാസികയ്ക്ക് ചിന്തിക്കാൻ കഴിഞ്ഞിട്ടുള്ളത്. എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. മാസികയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ വരും കാലങ്ങളിലും ഞാനുണ്ടാകുമെന്ന് തീർച്ചയായും പ്രതീക്ഷിക്കാം.
അഡ്വ . എസ്. അനിൽകുമാർ, കേരള ഹൈക്കോടതി
അഡ്വ.കെ.എസ്.ഹരിഹരൻ കേരള ഹൈക്കോടതി
കഴിഞ്ഞ 23 വർഷക്കാലമായി അതായത്, തുടക്കം മുതൽ ഞാൻ സെയിൽസ്ടാക്സ് വോയിസ് വരിക്കാരനും വായനക്കാരനുമാണ് വ്യാപാരികൾക്ക് നികുതി വിഷയങ്ങളിൽ ഏറ്റവും പ്രയോജനകരമായ ഒരു പ്രസിദ്ധീകരണമെന്നാണ് അന്നുമുതൽ അഭിപ്രായം. ഇതിന്റെ പ്രവർത്തനങ്ങളിൽ വ്യാപാരി പ്രതിനിധികളെ കൂടി ഉൾക്കൊള്ളിക്കണം. വ്യാപാരികളിൽ ബഹുഭൂരിപക്ഷവും സത്യസന്ധമായി വ്യാപാരം ചെയ്യുന്നവരാണ്. ഏതാനും പേരാണ് വെട്ടിപ്പുകൾ നടത്തുന്നത്. നികുതി വെട്ടിപ്പ് വാർത്തകൾ കൊടുക്കുമ്പോഴും വിലയിരുത്തലുകൾ നടത്തുമ്പോഴും മാസികയ്ക്ക് ഈ ഒരു നിലപാടുണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. ഒട്ടേറെ പരിവർത്തനങ്ങളിലൂടെ കേരളത്തിന്റെ നികുതിമേഖല കടന്നു പോയി. വില്പന നികുതിയും വാറ്റും പിന്നീട് ചരക്കു സേവന നികുതിയും. ഇവയിലൂടെയൊക്കെ കടന്നുപോകുവാൻ വ്യാപാരിവ്യവസായികളെയും പ്രാക്റ്റീഷനർമാരെയും ഉദ്യോഗസ്ഥരെയും വോയിസ് മാസിക ഏറെ സഹായിച്ചിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും പ്രഗത്ഭരായിട്ടുള്ളവരാണ് ഇതിന്റെ അണിയറ പ്രവർത്തകരെന്നത് ഉയർന്ന നിലവാരം പുലർത്താൻ മാസികയെ പ്രാപ്തമാക്കുന്നു.
ജോർജ് കൂടല്ലി
കേരള ടെക്സ്റ്റയിൽസ് ഗാർമെന്റ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ്
കെട്ടും മട്ടും ഉള്ളടക്കവും ഒരുപോലെ ഉന്നത നിലവാരം പുലർത്തി പോകുന്ന ഒരു പ്രസിദ്ധീകരണമാണ് സെയിൽസ് ടാക്സ് വോയിസ് . സത്യസന്ധമായ പത്ര പ്രവർത്തനത്തിലൂന്നിയുള്ള റിപ്പോർട്ടിങ്ങും വിലയിരുത്തലുകളും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഏതാനും വർഷങ്ങളായി ഈ മാസികയുടെ സ്ഥിരം വായനക്കാരനാണ് ഞാൻ. നികുതിപിരിവു മേഖലയിലെ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും മികവുറ്റത്, സാധാരണക്കാർക്ക് വായിച്ചാൽ മനസിലാകുന്ന ലളിതമായ ഭാഷ, നികുതി നിയമത്തിന്റെ സങ്കീർണ്ണമായ നൂലാമാലകൾ വിശദമായി പരിശോധിച്ച് നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തുമ്പോൾ ഈ മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവർക്ക് അത് ഏറ്റവും പ്രയോജനകരമാവുന്നു.
സുനിൽ ഭാഗ്യ
ഭാഗ്യ ഗോൾഡ് & ഡയമൻഡ്സ് കൊട്ടാരക്കര
വില്പനനികുതി ജീവനക്കാരുടെ സംഘടനയുടെ മുഖപത്രമെന്ന നിലയിലായിരുന്നു സെയിൽസ് ടാക്സ് വോയ്സിന്റെ തുടക്കമെങ്കിലും അക്കാലം മുതൽ അതിന്റെ വരിക്കാരനും വായനക്കാരനുമാണ് ഞാൻ. വ്യാപാരി-വ്യവസായികളും ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു കാലഘട്ടം മാറ്റിവെച്ചാൽ ബാക്കികാലം ഈ മാസിക ഉദ്യോഗസ്ഥർക്കും പ്രാക്റ്റീഷനർമാർക്കും, വ്യാപാരി-വ്യവസായികൾക്കും, പൊതുജനങ്ങൾക്കും നികുതിനിയമങ്ങളെക്കുറിച്ചും, ചട്ടങ്ങളെക്കുറിച്ചും,ആവശ്യമായ അവബോധമുണ്ടാക്കുന്ന ഒന്നാണ്. സമൂഹത്തിനാകെ പ്രയോജനം ചെയ്യുന്ന ഈ പ്രസിദ്ധീകരണത്തിന് എല്ലാവിധ ആശംസകളും.
മാത്യു പ്രോത്താസീസ്
മനുമാക്സ് കോട്ടയം
Administrative Office: Kanakkary
Kottayam-686632