ചില്ലറവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം ഡിസംബറിൽ 5.72 ശതമാനമായി താഴ്ന്നു. തുടർച്ചയായ രണ്ടാം മാസമാണ് റിസേർവ് ബാങ്കിൻറെ പരമാവധി സഹനപരിധിയായ ആര് ശതമാനത്തിൽ താഴെ നില്കുന്നത്. നവംബറിൽ ഇത് 5.88 ശതമാനമായിരുന്നു. 2021 ഡിസംബറിൽ 5.66 ശതമാനവും , പഴം പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെയും ചെരുപ്പ്, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളുടെയും വില കുറഞ്ഞതാണ് ഇത്തവണ പണപ്പെരുപ്പം കുറയാൻ സഹായകമായത്.