പ്രമുഖ ജൂവലറി ബ്രാൻഡ് ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ് ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്‌ഡിയുമായി കൂടിക്കാഴ്ച നടത്തി.
സി.എം. ക്യാമ്പ് ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ആന്ധ്രയിലെ നിക്ഷേപങ്ങളെയും അവസരങ്ങളെയും കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
സംസ്ഥാനം പിന്തുടരുന്ന സുതാര്യമായ നയങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി എല്ലാവിധ സഹായങ്ങളും നല്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി
മികച്ച പരിശീലനം ലഭിച്ച മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്തു ലഭ്യമാണെന്ന് മുഖ്യ മന്ത്രി പറഞ്ഞു.