കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് 5 % വർധന പ്രഖ്യാപനം വന്നത്. നിലവിൽ വെള്ളക്കരം കൂട്ടിയതിനാൽ വീണ്ടും കൂട്ടേണ്ടെന്ന തീരുമാനമാണുള്ളതെന്നും മന്ത്രി പറഞ്ഞു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും ജനങ്ങൾക്ക് ഇരട്ടിപ്രഹരം നൽകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരമാണ് പുതിയ വർധന. ലിറ്ററിനു ഒരു പൈസ വർധിപ്പിച്ച സാഹചര്യത്തിൽ 5 % വർധന ഉണ്ടാകില്ലെന്നാണ് ജല അതോറിറ്റി അധികൃതർ നേരത്തെ സൂചിപ്പിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ, വർഷം തോറുമുള്ള 5% ചാർജ് വർധന പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.