• ജി.എസ്.ടി. വകുപ്പ് പുനഃസംഘടനയ്ക്കു ശേഷമുള്ള വകുപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള സമ്പൂർണ്ണ ആധുനിക വത്കരണത്തിനു 10 കോടി രൂപ അനുവദിച്ചു.

  • തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സഷൻ ഗവേഷണപ്രവർത്തനങ്ങൾക്കു 1  കോടി രൂപ അനുവദിച്ചു.


  • സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.


  • പെട്രോളിനും ഡീസലിനും ലിറ്ററിനു 2  രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ്.


  • ഹോർട്ടി വൈൻ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ നിർമ്മിത വൈൻന്റെ അതേ നികുതി ഘടന തന്നെ നടപ്പിലാക്കും.


  • ഭൂമിക്കു ന്യായവില 20% വർധിപ്പിച്ചു.


  • കെട്ടിട നികുതി പരിഷ്കരിച്ചു. ഒരു വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം വീടുകൾക്ക് പ്രത്യേകം നികുതി ഏർപ്പെടുത്തി.

  • ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും പ്രത്യേകം നികുതി.


  • കോൺട്രാക്റ്റ് ക്യാരേജ്, സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയിൽ 10 ശതമാനം കുറവ് വരുത്തി.