പ്രളയ സെസ്സ് 500 കോടി വ്യാപാരികളുടെ കൈവശമെന്നു സർക്കാർ.
പ്രളയത്തിലുണ്ടായ വരുമാനനഷ്ടം നേരിടാൻ സർക്കാർ പ്രഖ്യാപിച്ച പ്രളയ സെസ്സായി പിരിച്ച 500 കോടി ഇനിയും വ്യാപാരികൾ അടക്കാനുണ്ടെന്നു സർക്കാർ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഈ പണം എത്രയും പെട്ടെന്ന് ഈടാക്കാനുള്ള നിർദ്ദേശം ഉടനുണ്ടാകും.
അഞ്ചു ശതമാനത്തിനു മുകളിൽ ജി.എസ്.ടി നിരക്കുള്ളവയ്ക്കു ഒരു ശതമാനവും, സ്വർണത്തിനും വെള്ളിക്കും 0.25 ശതമാനവുമായിരുന്നു സെസ്, 2019 ഓഗസ്റ്റ് ഒന്നിന് ഇത് പിരിക്കാൻ തുടങ്ങി. 2021 ഓഗസ്റ്റ് വരെ ഇത് നീണ്ടു പോയി. 1200 കോടി രൂപയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് സെസ് പ്രഖ്യാപിച്ചത്.