ഭക്ഷണം പാകം ചെയ്യൽ, വിതരണം വില്പന എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഫെബ്രുവരി ഒന്നുമുതൽ സംസ്ഥാനത്തു ഹെൽത്ത് കാർഡ് നിർബന്ധം, വ്യാജ സർട്ടിഫിക്കറ്റ് നല്കുന്നവർക്കും, കൈവശം വെയ്ക്കുന്നവർക്കുമെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണം. അല്ലെങ്കിൽ പ്രവർത്തനം തടഞ്ഞു നടപടിയെടുക്കും. അടപ്പിച്ചു സ്ഥാപനങ്ങൾ തുറന്നു കൊടുക്കുമ്പോൾ ന്യൂനതകൾ പരിഹരിക്കണം. ജീവനക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യസുരക്ഷാ പരിശീലനവും നേടണം. ഒരുമാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്റ്റർ ചെയ്യാമെന്നുള്ള സത്യപ്രസ്താവനയും നൽകണം.