രണ്ടുവർഷം മുൻപുള്ള കുടിശ്ശിക അടയ്ക്കാൻ നോട്ടീസ്.
രണ്ടുവർഷം മുൻപ് വിറ്റ ലോട്ടറിയുടെ ടി.സി.എസ്(TAX COLLECTION AT സോഴ്സ്) കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ഏജന്റുമാർക്ക് നോട്ടീസ്. 2020 ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 50 ലക്ഷം രൂപയ്ക്കുമുകളിൽ വിട്ടവർ നികുതി അടയ്ക്കണമെന്നാണ് ലോട്ടറി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്.
ജനുവരി 31 നകം വൻതുക ഒറ്റതവണ അടയ്‌ക്കേണ്ട അവസ്ഥയിലാണ് ലോട്ടറി ഏജന്റുമാർ. ഇക്കാലയളവിൽ 50 ലക്ഷത്തിലധികമായി വിറ്റ തുകയുടെ 0 .75 ശതമാനമാണ് അടയ്‌ക്കേണ്ടത്. 20,000 രൂപ മുതൽ ആറുലക്ഷം വരെയാണ് കുടിശിക.