സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാന സർക്കാർ അടിയന്തിര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കുന്നു. മുടങ്ങിയ സാമൂഹിക സുരക്ഷാ പെൻഷൻ നല്കുന്നതിനുൾപ്പെടെയാണിത്. അടുത്തയാഴ്ച പണം ലഭിക്കും. സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നല്കാൻ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നാണ് പണം എടുക്കുന്നത്.