എത്രസമയത്തിനുള്ളിൽ കഴിക്കണമെന്നു വ്യക്തമാക്കണം.

ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പ് സ്റിക്കറോ സലീപോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ചു. ഭക്ഷണം പാകം ചെയ്ത തിയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണമെന്നതും സ്ലിപ്പിൽ വ്യക്തമാക്കണമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡപ്രകാരം പെട്ടെന്ന് ചീത്തയാകുന്ന ഭക്ഷണം, പാചകം ചെയ്തു രണ്ടു മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ഇത്തരം ഭക്ഷണം എത്തിക്കാൻ കൂടുതൽ സമയമെടുക്കുന്ന സ്ഥലങ്ങളിൽ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിർത്തണം. സാധാരണ ഊഷ്മാവിൽ രണ്ടു മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുമ്പോൾ ആരോഗ്യത്തിന് ഹാനികരമാകും. ചില നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.