കേരളത്തിൽ മാത്രം സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപെടുന്നു. ഇ-വേ ബിൽ നടപ്പായാൽ 36 ഗ്രാം സ്വർണവുമായി പോകുന്നവരെപ്പോലും പരിശോധിക്കാം. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.