സർക്കാർ നയമോ നടപടികളോ സംബന്ധിച്ചു പരസ്യവിമർശനം നടത്തുന്നതിൽ നിന്ന് ധനവകുപ്പ് ജീവനക്കാരെ വിലക്കി സർക്കുലർ
സാമൂഹിക മാധ്യമങ്ങളും, ദൃശ്യ ശ്രവ്യ മാധ്യമങ്ങളും വഴി ജീവനക്കാർ പരസ്യവിമര്ശനവും ചർച്ചയും നടത്തുന്നതായി പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ
പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സെക്രെട്ടറിയേറ്റിലെ ജീവനക്കാർ വഹാട്സാപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമൊക്കെ വാദപ്രതിവാദത്തിൽ ഏർപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ഈ നടപടി എന്ന് അറിയുന്നു.
1960 ലെ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം സർക്കുലറിൽ ഓർമിപ്പിച്ചു.
അഭിപ്രായപ്രകടനം നടത്തിയതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് സർക്കുലറിൽ വ്യക്തമാക്കി.