സർക്കാർ ജീവനക്കാർക്കും പെന്ഷന്കാര്ക്കുമുള്ള മെഡിസെപ് പരിരക്ഷ പദ്ധതിയിൽ ചേരാത്ത ആശുപത്രികളിലും റീ ഇമ്പേഴ്സ്മെന്റ് സൗകര്യം. അപകടങ്ങൾ, ഹൃദയാഘാതം, മസ്തിഷ്കാഘാതം, എന്നിവയ്ക്കാണ് ചികിത്സാചെലവ് തിരിച്ചുകിട്ടുക. ഇക്കാര്യം മെഡി സെപ്ന്റെ ഹാൻഡ്‌ബുകിലുണ്ടെങ്കിലും ജീവനക്കാർക്കിടയിലും പെൻഷൻകാരിലും വേണ്ടത്ര പ്രചാരണം ലഭിക്കാത്തതിനാൽ ഇതിന്റെ ഗുണം കിട്ടാതെ പോകുകയാണ്.