മർച്ചന്റ്സ് അസോസിയേഷന്റെ വജ്ര ജൂബിലി ആഘോഷം
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘടനം ചെയ്തു. മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഹാജി എം ഖാദർ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസുകുട്ടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ , വൈസ് ചെയർമാൻ ബി.ഗോപകുമാർ, കൗൺസിലർമാരായ എൻ .ജയചന്ദ്രൻ ജയ്മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
75 വയസിനുമുകളിൽ പ്രായമുള്ള കോട്ടയത്തെ വ്യാപാരികളെയും , 60 വര്ഷത്തിനുമേൽ ആയി വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങളെയും , ൨൫ വർഷമായ വ്യാപാരി ദമ്പതികളെയും ചടങ്ങിൽ ആദരിച്ചു.അസോസിയേഷൻ അംഗങ്ങളെയും, കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള കുടുംബ മേളയിൽ കലാകായിക മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അസോസിയേഷൻ രക്ഷാധികാരി ടി.ഡി ജോസഫ് അസോസിയേഷന്റെ ചരിത്രം യോഗത്തിൽ അവതരിപ്പിച്ചു. വ്യാപാരോത്സവം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. വെസ്റ് പ്രസിഡന്റുമാരായ ഫിലിപ്പ് മാത്യു തരകൻ, അബ്ദുൽ സലാം കെ.പി, ഗിരീഷ് കെ.പി., രാധാകൃഷ്ണൻ, തോമസ് എ.എ., നൗഷാദ് കെ.പി, ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, സി.എ.ജോൺ എന്നിവർ പ്രസംഗിച്ചു.