അവശ്യ മരുന്നുകളുടെ വിലയിൽ കഴിഞ്ഞ മാർച്ചിലുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള കൂടുതൽ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവിൽ പട്ടികയിൽ ഉൾപ്പെട്ടിരുന്ന 112 ഇനങ്ങൾക്കാണ് പുതിയ തീരുമാനത്തോടെ വിലകുറയുക.
അർബുദ മരുന്നായ ട്രസ്റ്റ്‌സ്‌മാബിന് 17,984 രൂപയാണ് കുറയുക.
16 ഇനങ്ങൾ നിയന്ത്രണപട്ടികയിൽ പുതിയതായി ചേർത്തിട്ടുണ്ട്. ഇവയിൽ എട്ടെണ്ണത്തിന് നിലവിൽ വിപണിയിൽ കിട്ടുന്നതിനേക്കാൾ കൂടിയ വിലയാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന ആക്ഷേപവും ഉണ്ട്.