സെയിൽസ് ടാക്സ് വോയിസ് മാസിക കാറ്റഗറി ഭേദമന്യേ രാഷ്ട്രീയ ഭേദമന്യേ വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാരുടെയും അവരുടെ സംഘടനയായ കേരള സ്റ്റേറ്റ് കാർഷികാദായനികുതി – വില്പനനികുതി ഡിപ്പാർട്ട്മെന്റൽ സ്റ്റാഫ് അസോസിയേഷന്റെയും ശബ്ദമായിട്ടാണ് തുടക്കം. അതും 33 വർഷങ്ങൾക്കു മുൻപ് 1990-ൽ , പിന്നീട് കാർഷികാദായനികുതി ഏതാണ്ട് ഇല്ലാതാക്കി. വില്പന നികുതിയ്ക്ക് രൂപഭേദങ്ങൾ വരുത്തി വാല്യൂ ആഡഡ് ടാക്‌സാക്കി. ഏറ്റവും ഒടുവിൽ ഒരേ ഒരു ഇന്ത്യ – ഒരൊറ്റ നികുതി എന്ന മുദ്രവാക്യം ഉയർത്തി ചരക്കു സേവന നികുതി വന്നു. സംഘടനയുടെയും മാസികയുടെയും നിലപാടുകളിലും ഈ കാലഘട്ടത്തിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു.സംഘടനയുടെയും ജീവനക്കാരുടെയും മാത്രം ശബ്ദം എന്നതിലുപരി കാലാ കാലങ്ങളിൽ നികുതി നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ വിലയിരുത്തലുകൾ, നിയമഭേദഗതികൾ, അവ ഓരോന്നും നികുതി പിരിവ് മേഖലയിൽ വരുത്തുന്ന മാറ്റങ്ങൾ, നികുതി നിരക്കുകൾ, ചട്ടങ്ങൾ എന്നിവയിൽ വരുത്തുന്ന മാറ്റങ്ങൾ, അവ എങ്ങനെ വ്യാപാരികളെയും പൊതുജനങ്ങളെയും ബാധിക്കുന്നുവെന്നത് ഈ രംഗത്തെ പ്രഗത്ഭന്മാർ മാസികയിൽ വിശകലനം ചെയ്തു തുടങ്ങി.
നികുതി മേഖലയിലെ അതികായന്മാർ, ഡിപ്പാർട്ട്മെന്റ് അധികാരികൾ, വ്യാപാരി നേതാക്കൾ എന്നിവരാണ് നികുതി സംബന്ധമായ വിഷയത്തിൽ വിശകലനങ്ങളും വിലയിരുത്തലുകളും നടത്തുന്നത്. മുൻ സർക്കാരിന്റെ നികുതി ഉപദേഷ്ടാവായിരുന്ന അഡ്വ.എസ്. അനിൽകുമാർ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും നികുതി സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുന്നു. തിരക്കിനിടയിൽ മനസിന്റെ പിരിമുറുക്കം കുറയ്ക്കുന്ന നർമ്മ ഭാവനകൾ, കവിതകൾ, കഥകൾ, എന്നിവയും ഇപ്പോഴത്തെ മാസികയുടെ ഉള്ളടക്കത്തിൽപ്പെടുന്നു. ജി.എസ്.ടി സംബന്ധമായ പ്രശ്നങ്ങൾക്ക് സൗജന്യമായ നിയമോപദേശവും സഹായങ്ങളും മാസിക വ്യാപാരികൾക്ക് ലഭ്യമാക്കുന്നു. അന്വേഷിച്ചു നടക്കാതെ നികുതി സംബന്ധമായ എല്ലാ കാര്യങ്ങളും യഥാസമയം വ്യാപാരികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും അടുത്തെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
പി.പുരുഷോത്തമൻ
പത്രാധിപർ
മാസിക 33 വർഷം പിന്നിടുകയാണ്. 1990 ജനുവരിയിൽ തുടങ്ങി ഒരു ലക്കം പോലും മുടങ്ങാതെ 33 വർഷം പൂർത്തിയാക്കാനായി എന്നത് മേഖലയിലെ നാനാവിഭാഗം ജനമനസുകളിൽ ആർജ്ജിക്കാനായ സ്ഥാനമാണ് സൂചിപ്പിക്കുന്നത്. വില്പനനികുതി, വാറ്റ്, ജി .എസ്. ടി കാലഘട്ടങ്ങളിലൊക്കെ വ്യാപാരികൾക്കും,ഉദ്യോഗസ്ഥർക്കും, പൊതുജനങ്ങൾക്കും, ഒന്നുപോലെ സ്വീകാര്യവും, പ്രയോജനപ്രദവുമായ ഒരു പ്രസിദ്ധീകരണമായി ഇത് വളർന്നു കൊണ്ടിരുന്നു എന്നത് ചെറിയ കാര്യമല്ല. കാലഘട്ടത്തിനനുസരിച്ചു മാറ്റങ്ങൾ ഉൾക്കൊള്ളുവാനും, എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കാൻ ഇതിന്റെ പിന്നണി പ്രവർത്തകർക്ക് അതാതു സമയം കഴിയുന്നു.
നികുതി നിയമകാര്യ വിദഗ്ധരായ അഡ്വ . എസ്. അനിൽകുമാർ, ചാർട്ടേർഡ് അക്കൗണ്ടന്റ് ആർ . കൃഷ്ണയ്യർ, അഡ്വ. കെ .എസ്. ഹരിഹരൻ, അഡ്വ. അജി. വി. ദേവ്, ശ്രീ .കെ .എം .അസീഫ്, ജോയിന്റ് കമ്മിഷണർ ശ്രീ അനിൽ ഗോപിനാഥ്, വ്യാപാരി സംഘടനയുടെ അഖിലേന്ത്യാ നേതാക്കളിലൊരാളായിരുന്ന ഡോ.എം ജയപ്രകാശ് , വ്യാപാരി സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. രാജു അപ്സര, സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ തുടങ്ങി ഒട്ടേറെ പ്രഗത്ഭരുടെ ഒരു നിര ഈ മാസികയുടെ വളർച്ചയിൽ ഓരോ സമയത്തും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്…
ഡി ജോൺ തരകൻ
മാനേജർ
Administrative Office: Kanakkary
Kottayam-686632